[advps-slideshow optset="1"]
Top News
NAYATTUSANGHAM
പെരിങ്ങോത്ത് കള്ളത്തോക്കും മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍.

ചെറുപുഴ:കള്ളത്തോക്കും മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ടുപേര്‍ പിടിയിലായി.ചൂരല്‍ സ്വദേശികളായ കെ.വി.മനോജ് (36),കെ.ഉണ്ണികൃഷ്ണന്‍ (41) എന്നിവരെയാണ് പയ്യന്നൂര്‍ സി ഐ പി.കെ.മണിയും സംഘവും അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആലപ്പടമ്പ് കൂട്ടപുന്നയില്‍ വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.കള്ളത്തേക്കും,മരപ്പട്ടിയുടെ ഇറച്ചിയും ,ഒരു ബൈക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു.അടുത്തകാലത്തായി മലയോരത്ത് നായാട്ട് വ്യാപകമായിരിക്കുകയാണ്.

Read More...
ROAD
കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി കുണ്ടംതടത്തെ ഉണങ്ങിവീഴാരായ മരം

ചെറുപുഴ : ചെറുപുഴ – പാടിയോട്ടുചാല്‍ റോഡില്‍ കുണ്ടംതടത്തെ ഉണങ്ങിവീഴാരായ മരം കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. തൊട്ടടുത്തായി തന്നെ ഉള്ള അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഈ മരം ഒരു പേടി സ്വപ്നമാണ് .ഈ മരം മുറിച്ചുമാറ്റാന്‍ നിരവധി തവണ അപേക്ഷ കൊടുത്തിട്ടും തീരുമാനം ആയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് .

Read More...
cherupuzha road
ചിറ്റമ്മനയത്തിന്റെ ഇരയായി ചെറുപുഴ – പയ്യന്നൂര്‍ റോഡ്‌

ചെറുപുഴ:ചെറുപുഴ – പയ്യന്നൂര്‍ റോഡ്‌ തകര്‍ന്നു. പലയിടങ്ങളിലും വന്‍ കുഴികള്‍ രൂപപെട്ടു. ചെറുപുഴ കാരക്കോട് മുസ്‌ലിം പള്ളിക്കു സമീപത്തെ റോഡ് തകര്‍ന്നു വന്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ഒട്ടേറെ ബസുകളും നൂറുകണക്കിനു വാഹനങ്ങളും ദിവസവും കടന്നു പോകുന്ന ചെറുപുഴ-പയ്യന്നൂര്‍ റോഡിന്റെ ഭാഗമാണിത്. മഴ മാറിയാല്‍ എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡിലെ കുഴികള്‍ അടയ്ക്കാറുണ്ട്. എന്നാല്‍ അടുത്ത വര്‍ഷത്തെ ആദ്യമഴയില്‍ തന്നെ റോഡ് പഴയതുപോലെയാകുകയാണ് പതിവ്. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ കൂടി
പരന്നൊഴുകുകയാണ്. ഇതാണ് റോഡ് തകര്‍ച്ചയ്ക്കു പ്രധാന കാരണം. മലയോരത്തെ ഈ പ്രധാന റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും അധികൃതര്‍ക്ക് നിവേദനം നല്‍കി തളര്‍ന്നമട്ടാണ്.
ചെറുപുഴ – പയ്യന്നൂര്‍ റോഡ്‌ ഈ നിലയില്‍ കിടക്കാന്‍ കാരണം കേരളം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാരാണെന്നും നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ഈ റോഡിനു ഒരു ഫണ്ടും നല്‍കാതെ ചെറുപുഴ – പയ്യന്നൂര്‍ റോഡിനെ അവഗണിക്കുകയാണെന്നും എല്‍ ഡി എഫ് നേതാക്കള്‍ ആരോപിച്ചു . എന്നാല്‍ പയ്യന്നൂര്‍ എം എല്‍ എ യുടെ പിടിപ്പികെടാണ് റോഡ്‌ ഇങ്ങനെ കിടക്കാന്‍ കാരണമെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു മറ്റുള്ള സി പി എം എം എല്‍ മാരുടെ മണ്ഡലത്തില്‍ വികസനം നടക്കുന്നുണ്ടല്ലോ എന്നാണു ഇവര്‍ പറയുന്നത്

മലയോരത്തെ ഒട്ടുമിക്ക റോഡുകളും മെക്കാഡം ടാറിങ് നടത്തിയിട്ടും ചെറുപുഴ-പയ്യന്നൂര്‍ റോഡിനോടു മാത്രം കാട്ടുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More...
fish
മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കുന്നു

ചെറുപുഴ : മല്‍സ്യത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളി. ചെറുപുഴ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അനധികൃത മീന്‍ചന്തയിലെ മല്‍സ്യത്തിന്റെ അവശിഷ്ടങ്ങളാണ് തിരുമേനി പുഴയുടെ ഭാഗമായ ചെറുപുഴ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത്. പകല്‍ സമയങ്ങളില്‍ മുറിച്ചുവില്‍ക്കുന്ന മല്‍സ്യത്തിന്റെ ചിറക്, വാല്‍, ഉടല്‍, തല എന്നിവയുള്‍പ്പെട്ട അവശിഷ്ടങ്ങള്‍ സംഭരിച്ചുവച്ച് രാത്രിയില്‍ പുഴയില്‍ തള്ളുകയാണ് ചെയ്യുന്നത്. മഴക്കാലമായതിനാല്‍ പുഴയില്‍ ഇത്തരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല.

എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴ പെയ്യാത്തതിനാല്‍ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് മല്‍സ്യാവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളുന്നത് കണ്ടെത്തിയത്. ഇത് ഒഴുകിയെത്തുന്നത് കാര്യംകോട് പുഴയിലേക്കാണ്. ചെറുപുഴയിലും പരിസരങ്ങളിലും പഴകിയ മല്‍സ്യങ്ങള്‍ വില്‍ക്കുന്നതായി നേരത്തേതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ മലയോരത്ത് വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ മല്‍സ്യവിപണിയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്

Read More...
More News
 • Cherupuzha
 • Kannur
 • Kerala
ROAD
കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി കുണ്ടംതടത്തെ ഉണങ്ങിവീഴാരായ മരം
fish
മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കുന്നു
co op hospital
ചെറുപുഴ സഹകരണ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്തു
111
മീന്‍തുള്ളി റവന്യുവിലെ കാര്യങ്കോട് പുഴയ്ക്കു കുറുകെ ഇരുമ്പുപാലം : കലക്ടര്‍ നടപടി തുടങ്ങി
kani madhuram
കനിമധുരം രണ്ടാം ഘട്ട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് നിര്‍വ്വഹിച്ചു
cherupuzha
ചെറുപുഴയില്‍ പോലീസ് സ്റ്റേഷന്‍ അനുവതിക്കുമെന്ന് എം എല്‍ എ യെ ആഭ്യന്തരമന്ത്രി അറിയിച്ചു
Road copy
ചെറുപുഴ ചിറ്റാരിക്കാല്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കിലെക്ക്
RUBBER
വലിയ തോട്ടങ്ങളില്‍ ഇനിയും റബ്ബര്‍ ചിരട്ടകളില്‍ കൂത്താടികൂട്ടങ്ങള്‍; പനി വീണ്ടും പടരുന്നു
mavoist
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കാനംവയലില്‍ കൊണ്ടുവന്നു.
Road
ചിറ്റാരിക്കാല്‍ചെറുപുഴ റോഡിന്‍റെ നല്ലോമ്പുഴ മുതല്‍ ചെറുപുഴ പാലം വരെയുള്ള തകര്‍ന്നു
kinar
വെള്ളരിക്കുണ്ട്: കിണര്‍ കുഴിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്.
rajeevan
കണ്ടുപിടിത്തത്തിന് അംഗീകാരം നേടാന്‍ സന്ദേശയാത്രയുമായി ചെറുപുഴയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ രാജീവന്‍.
highway
കാസര്‍കോട് വികസന പാക്കേജ് മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതിന് നാറ്റ്പാകുമായി ചര്‍ച്ച നടത്തും
sea plain
കേരളം കാത്തിരുന്ന സീ പ്‌ളെയിന്‍ സര്‍വീസ് ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു.
house
മലയോരമേഖലയില്‍ കാറ്റും മഴയും മൂന്നാം ദിവസവും കനത്ത നാശം വിതച്ചു
pass
കലാംഗര്‍ക്കുള്ള ബസ് പാസിന്റെ വിതരണം കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരന്‍ നിര്‍വ്വഹിച്ചു.
Tourism
 • sea plain
 • കേരളം കാത്തിരുന്ന സീ പ്‌ളെയിന്‍ സര്‍വീസ് ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു.
 • moonnar
 • മൂന്നു നദികള്‍ ഒന്നിച്ചു ചേരുന്ന മൂന്നാര്‍
 • kumarakam
 • കുമരകം : പക്ഷിനിരീക്ഷകരുടെ പറുദീസ
 • kadalundi
 • കടലുണ്ടി പക്ഷി സങ്കേതം
 • kovalam
 • യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമായ കോവളത്തേക്ക് ഒരു യാത്ര
 • eravikulam
 • ഇരവികുളം ദേശീയ ഉദ്യാനം ഒമ്പതിന് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും.
 • fort kochi
 • ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിക്ക് വരൂ
 • alapuzha
 • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകര്‍ന്ന് കിഴക്കിന്റെ വെനീസ്
 • darmadam
 • അറബിക്കടലിലെ കൊച്ചു ദീപായ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കൊരു പറുദീസാ
 • thommankuthi
 • സഞ്ചാരികളുടെ പ്രിയ ഇടം തൊമ്മന്‍കുത്ത്.